Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rini Ann George

ഇ​നി​യും അ​തി​ജീ​വി​ത​ക​ളു​ണ്ട്, അ​വ​രെ​ല്ലാം മു​ന്നോ​ട്ട് വ​ര​ണം: റി​നി ആ​ൻ ജോ​ർ​ജ്

കൊ​ച്ചി: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യു​ടെ അ​റ​സ്റ്റി​ൽ പ്ര​തി​ക​രി​ച്ച് ന​ടി റി​നി ആ​ൻ ജോ​ർ​ജ്. പ​രാ​തി ന​ല്‍​കി​യ യു​വ​തി​യെ അ​ഭി​ന​ന്ദി​ക്കു​ന്നു​വെ​ന്നും സൈ​ബ​ര്‍ ആ​ക്ര​മ​ണ​ങ്ങ​ളെ ഭ​യ​ക്കാ​തെ ധൈ​ര്യ​ത്തോ​ടെ മു​ന്നോ​ട്ടു​വ​ന്ന ധൈ​ര്യ​ത്തെ പ്ര​ശം​സി​ക്കു​ന്നു​വെ​ന്നും റി​നി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​സാ​നി​ക്കു​ക​യും രാ​ഹു​ലി​നെ പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്കു​ക​യും ചെ​യ്ത​തി​ന് ശേ​ഷ​മാ​ണ് മൂ​ന്നാ​മ​ത്തെ പ​രാ​തി വ​ന്ന​ത്. ഇ​നി​യെ​ങ്കി​ലും പ​രാ​തി​ക​ള്‍ രാ​ഷ്ട്രീ​യ പ്രേ​രി​ത​മെ​ന്ന് പ​റ​യ​രു​തെ​ന്ന് റി​നി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

പെ​ൺ​കു​ട്ടി​ക​ൾ​ക്കൊ​പ്പ​മാ​ണ് കേ​ര​ള​ത്തി​ന്‍റെ മ​ന​സാ​ക്ഷി. ഇ​ത് ഇ​വി​ടെ അ​വ​സാ​നി​ക്കു​ന്ന കേ​സ​ല്ല. ഇ​നി​യും അ​തി​ജീ​വി​ത​ക​ളു​ണ്ട്. അ​വ​രെ​ല്ലാം മു​ന്നോ​ട്ട് വ​ര​ണം. അ​വ​ർ​ക്കു​ണ്ടാ​യ പ്ര​ശ്‌​ന​ങ്ങ​ൾ പു​റ​ത്തു​പ​റ​യ​ണം, ധൈ​ര്യ​ത്തോ​ടെ മു​ന്നോ​ട്ട് വ​ര​ണം. ഇ​നി​യും മ​റ​ഞ്ഞി​രി​ക്ക​രു​ത്.

ഓ​രോ​രു​ത്ത​രും നേ​രി​ട്ട പ്ര​ശ്‌​ന​ങ്ങ​ൾ സ​മൂ​ഹ​ത്തി​നു​മു​ന്നി​ൽ വെ​ളി​പ്പെ​ടു​ത്തു​മ്പോ​ൾ മാ​ത്ര​മേ ഇ​ത്ത​ര​ത്തി​ലു​ള്ള ക്രി​മി​ന​ലു​ക​ളെ തു​റ​ന്നു​കാ​ട്ടാ​ൻ സാ​ധി​ക്കൂ. നി​ങ്ങ​ളു​ടെ നീ​തി നി​ങ്ങ​ൾ ത​ന്നെ ക​ണ്ടെ​ത്ത​ണ​മെ​ന്നും റി​നി ആ​ൻ ജോ​ർ​ജ് പ​റ​ഞ്ഞു.

ഒ​രു യു​വ നേ​താ​വി​ല്‍ നി​ന്ന് മോ​ശം അ​നു​ഭ​വം ഉ​ണ്ടാ​യെ​ന്നു​ള്ള റി​നി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ യു​വ​തി​ക​ളു​ടെ കൂ​ടു​ത​ൽ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളും പ​രാ​തി​ക​ളും പു​റ​ത്തു​വ​ന്ന​ത്. ഇ​തി​ന് പി​ന്നാ​ലെ രാ​ഹു​ൽ അ​നു​കൂ​ലി​ക​ളി​ൽ​നി​ന്ന് വ​ധ​ഭീ​ഷ​ണി​യ​ട​ക്കം നേ​രി​ട്ടു​വെ​ന്ന് റി​നി പ​റ​ഞ്ഞി​രു​ന്നു.

Latest News

Up